അറിവില്ലായ്മയുടെ ഇരുണ്ട യുഗത്തിൽ പ്രവാചകൻ ശക്തമായി നിരോധിച്ച ഒന്നാണ് സ്ത്രീധനം. ഇസ്ലാമിലെ വിവാഹം എന്നാൽ പുരുഷൻ സ്ത്രീക്ക് മഹർ കൊടുത്തു വിവാഹം ചെയ്യുന്ന വിവാഹം മാത്രമാണ്. ആ പുരുഷൻ മാത്രമാണ് യഥാർത്ഥ മുസ്ലിം.
സ്ത്രീധനം വാങ്ങി വിവാഹം ചെയ്യുന്നവൻ അല്ലാഹുവിനും റസൂലിനും ( സ്വല്ലള്ളാഹു അലൈഹിവ സല്ലം ) എതിരു പ്രവർത്തിക്കുന്ന കപട വിശ്വാസിയാണ്. അവനു വിവാഹം ചെയ്തു കൊടുക്കുക എന്നത് സ്വന്തം മകളോട് ചെയ്യുന്ന ഏറ്റവും വലിയ അനീതിയും അക്രമവുമാണ്. അവൻ്റെ ജീവിതത്തിൽ ദീൻ ഇല്ലാത്തതിനാൽ അവൻ്റെ കൂടെയുള്ള ജീവിതം അവൻ്റെ ഭാര്യക്ക് അസഹനീയമായിരിക്കും. ജീവിതത്തിലെ സമാധാനവും സന്തോഷവും സ്ത്രീധനം എന്ന മഹാ വിപത്ത് അപഹരിക്കും.
സ്ത്രീധനം വാങ്ങാത്ത പുരുഷൻ വരുന്നത് വരെ മാതാപിതാക്കൾ ക്ഷമയോടെ കാത്തിരിക്കുക. അതിൽ അവർക്ക് യാതൊരു ശിക്ഷയും ഉണ്ടായിരിക്കുന്നതല്ല. എന്നാൽ മറ്റു വഴിയില്ലല്ലോ, ആരു വരാനാണ് എന്നൊക്കെയുള്ള കാരണങ്ങൾ പറഞ്ഞുകൊണ്ട്, സ്ത്രീധനം വാങ്ങുന്ന കപട വിശ്വാസിക്ക് മകളെ വിവാഹം ചെയ്തു കൊടുത്താൽ, ഈ ദുനിയാവിൽ വെച്ച് തന്നെ മകളുടെ ജീവിതം അസഹനീയമാകുന്നത് കാണുവാനും, നാളെ ആഹിറത്തിൽ ഇതിൻ്റെ പേരിൽ നരകത്തിൽ എറിയപ്പെടാനും കാരണമാകും.
സ്ത്രീകൾ ദീനുള്ള പുരുഷൻ വരുന്നത് വരെ കാത്തിരിക്കുക. അവരുടെ ദുനിയാവിനും ആഹിറത്തിനും അതാണ് നല്ലത്. മറിച്ച് സ്ത്രീധനം വാങ്ങുന്ന കപടനെ വിവാഹം കഴിച്ചാൽ ജീവിതം അസഹനീയമായി മാറും.
അതുകൊണ്ട് സ്ത്രീധനത്തെ വെറുക്കുക, എതിർക്കുക, അതിനെ സമൂഹത്തിൽ നിന്നും തുടച്ചു മാറ്റാൻ പരിശ്രമിക്കുക. അള്ളാഹു തീർച്ചയായും എല്ലാം കാണുന്നവനും അറിയുന്നവനുമാണ്.
Revision ID 100