നമസ്കാരത്തിന് പോകുമ്പോൾ അപകടം കണ്ടാൽ നമസ്കാരം ഉപേക്ഷിക്കാമോ ?

നമസ്‌കാരത്തിനായി മസ്ജിദിലേക്ക് പോകുന്ന വഴിയിൽ നാം ഒരു അപകടം കാണുന്നു എന്ന് വിചാരിക്കുക. അതു ചിലപ്പോൾ ബന്ധുവോ അന്യനോ ആകാം. അപകടത്തിൽ പെട്ടയാളെ ആശുപത്രിയിൽ കൊണ്ടുപോകാൻ വേണ്ടി പോയാൽ നമസ്കാരം കളാഹ് ആകും. ഇങ്ങനെയുള്ള അവസ്ഥകളിൽ എന്താണ് ചെയ്യേണ്ടത്?

ഇങ്ങനെയുള്ള അവസ്ഥകളിൽ നമ്മൾ ഇടപെട്ടില്ലെങ്കിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാകുമെന്നുണ്ടെങ്കിൽ തീർച്ചയായും അപകടത്തിൽ പെട്ടയാളെ സഹായിക്കുക തന്നെയാണ് ചെയ്യേണ്ടത്. ശേഷം കഴിവതും നേരത്തെ നമസ്കാരം നിർവഹിക്കുക.

നമസ്കരിച്ചു കൊണ്ട് നിൽക്കുന്ന അവസ്ഥയിൽ ഒരു അന്ധനായ മനുഷ്യൻ കുഴിയിൽ വീഴാൻ പോവുകയോ, തീയിലേക്ക് പോവുകയോ ചെയ്താൽ നമസ്കാരം ഉപേക്ഷിച്ചു കൊണ്ട് അദ്ദേഹത്തെ രക്ഷിക്കേണ്ട ബാധ്യത നമുക്ക് ഉള്ളതിനാൽ ഇത്തരം അവസ്ഥകളിൽ അപകടത്തിൽ പെട്ടയാളെ രക്ഷിക്കേണ്ട കടമയും നമുക്കുണ്ട്.

പെട്ടെന്ന് ആശുപത്രിയിൽ കൊണ്ടു പോയില്ലെങ്കിൽ മരണം വരെ സംഭവിക്കാൻ സാധ്യതയുണ്ടെങ്കിൽ അദ്ദേഹത്തെ പെട്ടെന്ന് തന്നെ ആശുപത്രിയിൽ എത്തിക്കുക.

ആശുപത്രിയിൽ എത്തിയ ശേഷം നമ്മുടെ ഉത്തരവാദിത്വം കഴിഞ്ഞു എങ്കിൽ വേഗം തന്നെ നമസ്കാരത്തിലേക്ക് പോവുക.

ആശുപത്രിയിൽ എത്തിയ ശേഷം നമ്മുടെ ഉത്തരവാദിത്വം കഴിയുന്നില്ല എങ്കിൽ ഏറ്റവും അടുത്ത സമയത്ത് നമസ്കരിക്കാൻ പരിശ്രമിക്കുക.

മസ്ജിദിൽ പോവാനുള്ള സാഹചര്യമോ സമയമോ ഇല്ല എന്ന് മനസ്സിലായാൽ ആശുപത്രിയിൽ നമസ്കരിക്കുക. നമസ്കരിക്കാൻ സൗകര്യം ഉള്ള സ്ഥലം കാണാതെ വരികയും സമയം അതിക്രമിക്കുകയും ചെയ്താൽ, സാധിക്കുന്നത് പോലെ നമസ്കരിക്കുക. നിന്ന് നമസ്കരിക്കാൻ കഴിയുന്നില്ലെങ്കിൽ ഇരുന്നു നമസ്കരിക്കുക.

കലാഹ് ആകാൻ പാകത്തിന് സമയം അതിക്രമിക്കുന്നു എന്ന് മനസ്സിലായാൽ

ശാഫിഈ

വുദു എടുക്കാൻ ഉള്ള സംവിധാനം ഇല്ലെങ്കിൽ വുദു ഇല്ലാതെ നമസ്കരിച്ച ശേഷം പിന്നീട് കലാഹ് വീട്ടുക

ഹനഫീ

ഭിത്തിയിൽ അടിച്ചിട്ടാണെങ്കിലും തയമൂം ചെയ്ത് നമസ്കാരം നിർവഹിക്കുക

ചുരുക്കത്തിൽ നമസ്കാരത്തെക്കാൾ പ്രാധാന്യം അപകടം പറ്റി കിടക്കുന്നയാൾക്ക് കൊടുക്കണം.

والله أعلم

ഇസ്ലാമിക് ചോദ്യോത്തരങ്ങൾ
Document ID 105
Revision ID 100