സ്വഫ്ഫിൽ നിൽക്കേണ്ട രീതി

ജമാഅത്തു നമസ്‌കാരത്തിനായി നിൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് സ്വഫ്ഫിനെ ശ്രദ്ധിച്ചു നിൽക്കുക എന്നുള്ളത്. കാൽപാദങ്ങളുടെ പിൻഭാഗം സ്വഫ്ഫിൽ വരുന്ന രീതിയിൽ വേണം നിൽക്കാൻ. നമസ്കാരം തുടങ്ങുന്നതിനു മുൻപ് സ്വഫ്ഫ് ശരിയാണ് എന്ന് ഉറപ്പു വരുത്തേണ്ടതാണ്. അതുപോലെ നമസ്കാരം തുടങ്ങിയതിനു ശേഷം സ്വഫ്ഫിൽ നിന്നും മുന്നിലേക്കോ പിന്നിലേക്കോ ആയിപ്പോകുന്നതിനെയും ശ്രദ്ധിക്കേണ്ടതാണ്. നമസ്കാരം തുടങ്ങി കഴിഞ്ഞാൽ കാലുകളുടെ മുൻഭാഗം നോക്കി വളരെ അനായാസമായി സ്വഫ്ഫ് തെറ്റാതെ നിൽക്കാൻ സാധിക്കുന്നതാണ്. സ്വഫ്ഫിനെ ശരിയാക്കുന്നതിൽ പരിശ്രമിക്കുന്നത് നമസ്കാരത്തെ ശരിയാക്കുന്നതിൽ പരിശ്രമിക്കൽ തന്നെയാണ്. സ്വഫ്ഫിനെ ശരിയാക്കുന്നതിൽ അശ്രദ്ധ കാണിക്കൽ നമസ്കാരത്തിൽ അശ്രദ്ധ കാണിക്കൽ തന്നെയാണ്.

Document ID 104
Revision ID 100