മസ്ജിദിനുള്ളിലെ ലൗഗീക സംസാരം

മസ്ജിദിനുള്ളിൽ നിന്നു കൊണ്ട് ലൗഗീക കാര്യങ്ങളുമായി ബന്ധപ്പെട്ടാൽ 40 ദിവസത്തെ ഇബാദത്ത് നഷ്ടപ്പെടും എന്നാണ് അറിവ്. അതിനാൽ മസ്ജിദിനുള്ളിൽ ആയിരിക്കുമ്പോൾ ദീനിയായ കാര്യങ്ങളുമായി മാത്രം ബന്ധപ്പെടുക. അഥവാ ലൗഗീക കാര്യങ്ങളുമായി ബന്ധപ്പെടേണ്ട അവശ്യമുണ്ടായാൽ മസ്ജിദിനു പുറത്തിറങ്ങിയതിന് ശേഷം മാത്രം ബന്ധപ്പെടുക. ഉദാഹരണത്തിന്, മസ്ജിദിനുള്ളിൽ വെച്ച് ഫോൺ കോൾ വന്നാൽ, നമസ്‌കാര ശേഷം മസ്ജിദിന്റെ പുറത്തിറങ്ങി തിരികെ വിളിക്കുക. അത്യാവശ്യമാണെങ്കിൽ ഉടൻ തന്നെ മസ്ജിദിനു പുറത്തിറങ്ങി സംസാരിക്കുക.

എല്ലാ വിധ ലൗഗീക കാര്യങ്ങളും ഒഴിവാക്കേണ്ടതാണ്.

  • കച്ചവടത്തെ സംബന്ധിച്ച സംസാരം, ഫോൺ കോൾ മുതലായവ
  • ദീനീ വിദ്യാഭ്യാസം അല്ലാത്തവയുടെ പഠനം
  • ദീനീ ബന്ധമില്ലാത്ത കാര്യങ്ങളുടെ ചർച്ച
  • തമാശ പറയൽ

കൂടാതെ ഈ ലിസ്റ്റിൽ ഇല്ലാത്ത ദീനീ ബന്ധമില്ലാത്ത എല്ലാ കാര്യങ്ങളും മസ്ജിദിനുള്ളിൽ ഒഴിവാക്കേണ്ടതാണ്.

കുട്ടികളുടെ കൂട്ടം കൂടിയിരുന്നുള്ള സംസാരം , പ്രായമായവരുടെ കൂട്ടം കൂടിയിരുന്നുള്ള സംസാരം എന്നിവ ചിലപ്പോൾ പതിവാകാറുണ്ട്. ഇത്തരം കൂട്ടങ്ങളിൽ ദീനീ ബന്ധമില്ലാത്ത കാര്യങ്ങൾ സംസാരിക്കപ്പെടാൻ സാധ്യതയുണ്ട്. അതുകൊണ്ട് ഇങ്ങനെയുള്ള കൂട്ടങ്ങളെ സൂക്ഷിക്കേണ്ടതാണ്.

സൂക്ഷമയുള്ളവർക്ക് അതാണ് ഉത്തമം.

Document ID 103
Revision ID 100