സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ ഷെയർ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്

സമൂഹത്തിന് ഉപകാരം ഉണ്ടാകുന്ന നന്മയുള്ള പോസ്റ്റുകൾ ഷെയർ ചെയ്യുന്നത് വളരെ നല്ല ഒരു കാര്യം തന്നെയാണ്. എന്നാൽ നമ്മൾ ഷെയർ ചെയ്യുന്ന കാര്യം സത്യം ആണ് എന്ന് നമുക്ക് 100 ശതമാനം ഉറപ്പായിരിക്കണം. സത്യം ഏതാണ് അസത്യം ഏതാണ് ന്യായം ആരുടെ ഭാഗത്താണ് അന്യായം ആരുടെ ഭാഗത്താണ് എന്നൊക്കെ നമുക്ക് 100 ശതമാനം ഉറപ്പില്ലാത്ത കാര്യങ്ങളിൽ നമ്മൾ മൗനം പാലിക്കുക. നമ്മൾ സത്യം തിരിച്ചറിയാതെ പോസ്റ്റുകൾ ഷെയർ ചെയ്യുന്നത് മറ്റുള്ളവരെ അറിഞ്ഞു കൊണ്ട് ഉപദ്രവിക്കൽ ആണ്. മറ്റുള്ളവരെ സഹായിക്കാൻ കഴിവുള്ളവർ തീർച്ചയായും സഹായിക്കുക. അതിനു സാധിക്കാതെ വരുന്നവർ കുറഞ്ഞ പക്ഷം മറ്റുള്ളവരെ ഉപദ്രവിക്കാതെ ഇരിക്കുകയെങ്കിലും ചെയ്യുക. അതും ഒരു സഹായം തന്നെ ആണ്. നമ്മുടെ പോസ്റ്റുകൾ ചിലപ്പോൾ മറ്റുള്ളവരുടെ ജീവിതം തന്നെ തകർത്തു കളഞ്ഞേക്കാം.എല്ലാത്തിനുമൊടുവിൽ നമുക്ക് കിട്ടുന്ന ലാഭം എന്താണ്? നന്മ ചെയ്യുന്നവർക്ക് നന്മയും, തിന്മ ചെയ്യുന്നവർക്ക് തിന്മയും പ്രതിഫലമായി ലഭിക്കുക തന്നെ ചെയ്യും.

ഉറപ്പ്

Document ID 102
Revision ID 100