മസ്ജിദിലെ ഇലക്ട്രോണിക് ക്ലോക്ക്

മസ്ജിദിലെ നമസ്കാര സമയം ഓട്ടോമാറ്റിക് ആയിട്ട് കാണിക്കുന്ന ഇലക്ട്രോണിക് ക്ലോക്ക് കാലക്രമേണ സെറ്റ് ചെയ്ത സമയത്തേക്കാൾ കുറവ് വരാനുള്ള സാധ്യത വളരെ കൂടുതലാണ്.

അതിനാൽ നിശ്ചിത ഇടവേളകളിൽ ഓൺലൈൻ സമയവുമായി താരതമ്യം ചെയ്തു നോക്കേണ്ടതും സമയം കൃത്യമായി സെറ്റ് ചെയ്യേണ്ടതുമാകുന്നു.

ഓൺലൈൻ സമയം അറിയാനായി ‘ഓട്ടോമാറ്റിക് അപ്ഡേറ്റ് ഓഫ് ഡേറ്റ് ആൻഡ് ടൈം’ ഇനേബിൾ ചെയ്ത മൊബൈൽ ഫോൺ ഉപയോഗിക്കുക. ഇതിലെ സമയം നെറ്റ്‌വർക്ക് ദാതാവ് നൽകുന്ന സമയം ആയത് കൊണ്ട് അത് കൃത്യമായ സമയം ആണ്.

ഈ വിഷയത്തിൽ ജാഗ്രത കാണിക്കാൻ പരാജയപ്പെട്ടാൽ മസ്ജിദിലെ സമയം തെറ്റിപ്പോകുന്നതും നമസ്കാര സമയങ്ങൾ എല്ലാം മാറി പോകുന്നതുമാണ്. കൂടാതെ മസ്ജിദിൽ വരുന്ന ആളുകളുടെ മൊബൈലിലെ സമയവും മസ്ജിദിലെ സമയവും തമ്മിൽ വ്യത്യാസം ഉണ്ടാകുന്ന അവസ്ഥയിൽ ഫിത്നകൾ ഉണ്ടാകാൻ സാധ്യതയുള്ളതുമാകുന്നു.

അതുകൊണ്ട് ഈ വിഷയത്തിൽ അതീവ ജാഗ്രത പുലർത്തേണ്ടതാകുന്നു. മസ്ജിദിലെ ഇമാമീങ്ങൾ, ജമാഅത്ത് അംഗങ്ങൾ മുതലായവർ ഈ വിഷയത്തിൽ ഉത്തരവാദിത്വം ഉള്ളവരാകുന്നു. ക്ലോക്കിലെ സമയം കൃത്യമായി സെറ്റ് ചെയ്യാൻ അറിയാത്ത പക്ഷം അറിവുള്ള ആളെകൊണ്ട് ചെയ്യിക്കേണ്ടതാകുന്നു.

Document ID 101
Revision ID 100